ഗോത്രാചാരപ്പൊലിമയിൽ കുറിച്യസമുദായം തുലാപ്പത്ത് ആഘോഷിച്ചു

വാളാട്:ഗോത്രാചാരപ്പൊലിമയിൽ വയനാട്ടിലെ കുറിച്യസമുദായം തുലാപ്പത്ത് ആഘോഷിച്ചു അമ്പും വില്ലും അടങ്ങിയ ആയുധപൂജയാണ് തുലാപ്പത്ത് ആഘോഷത്തിന്റെ പ്രധാന ചടങ്ങ്
തറവാട്ടിന്റെ കീഴിലുള്ള സമുദായത്തിൽ പെട്ട ആളുകൾ രാവിലെ തറവാട്ടിൽ എത്തും
ആയുധപൂജയ്ക്ക് ശേഷം വിഭസമൃദ്ധമായി സദ്യക്കുശേഷം നായാട്ടിനായി പോകും .നായാട്ട് നടത്തി മൃഗത്തെ പിടിക്കുന്നതാണ് പതിറ്റാണ്ടുകളായി കുറിച്യർ പിന്തുടരുന്ന ആചാരം. എന്നാൽ വനംവകുപ്പ് മൃഗവേട്ട നിരോധിച്ചതിനാൽ ഈ ചടങ്ങ് പ്രതീകാത്മകമായി മാത്രമാണ് എല്ലായിടത്തും നടന്നത് വാളാട് എടത്തന തറവാട്ടിൽ നടന്ന ചടങ്ങിൽ തറവാട്ട് കാരണവർ ചന്തു ചടങ്ങുകൾക്ക് നേതൃത്വം നൽകി എടത്തന തറവാട്ടിന് കീഴിലുള്ള. നിരവധി പേരാണ് തറവാട്ടിൽ ആയുധ പൂജക്കായി എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *