മാനന്തവാടി : മെഡിക്കൽ കോളേജിലെ
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുമുള്ള വെള്ളം ചൂട്ടക്കടവിലെ ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകുന്നത് തടയണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.
പ്ലാന്റിൽ നിന്നുമുള്ള ശുദ്ധീകരിച്ച വെള്ളമാണ് സ്കൂൾ വിദ്യാർഥികളടക്കമുള്ള മുപ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന ചൂട്ടക്കടവ് -മോർച്ചറി റോഡിലൂടെ പരന്നൊഴുകുന്നത്.
വെള്ളം നിർത്താതെ ഒഴുകുന്നതിനാൽ ഈ കോൺക്രീറ്റ് റോഡിൽ പായൽ പിടിക്കുകയും കാൽനട പോലും പ്രയാസകരമായി തീർന്നിരിക്കുകയുമാണ്.
മാത്രമല്ല മണ്ണിലേക്കിറങ്ങുന്ന വെള്ളം ഉറവ പോലെ കെട്ടിനിന്ന് പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണിയും സൃഷ്ട്ടിക്കുന്നുണ്ട്.
അത് കൊണ്ട് തന്നെ അധികൃതർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണം.
ഓവുചാൽ നിർമിച്ചോ മറ്റോ വെള്ളം റോഡിലേക്കാവാതെ ഒഴുക്കി വിടണമെന്നും,പ്രദേശവാസികളെ ആശങ്കയകറ്റണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. സൽമ, അലി, അഫ്സൽ, സുബൈർ, ജുബൈർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സജീർ സ്വാഗതവും സകരിയ്യ നന്ദിയും പറഞ്ഞു.
