പട്ടിക ജാതി-പട്ടിക വർഗ വിദ്യാർഥികൾക്ക് ബാങ്ക് അക്കൗണ്ടുമായി കേരള ബാങ്ക് കുഞ്ഞോം സ്കൂളിൽ

മാനന്തവാടി: കുഞ്ഞോം ഗവ. ഹൈസ്കൂളിലെ പട്ടിക ജാതി – പട്ടിക വർഗ വിദ്യാർഥികൾക്ക് ഇനി സംസ്ഥാന സർക്കാരിൻ്റെ ഇഗ്രാൻ്റ്സ് വഴിയുള്ള സാമ്പത്തിക സഹായം അവരവരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. സ്കൂൾ അധ്യാപകരുടെ ശ്രമഫലമായി കേരള സംസ്ഥാന സഹകരണ ബാങ്ക് കോറോം ശാഖയുടെ നേതൃത്വത്തിലാണ് സ്കൂളിൽ നേരിട്ടെത്തി കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് നൽകിയത്.
കേരള ബാങ്ക് കോറോം ശാഖ മാനേജർ ബിജു എബ്രഹാം സേവിങ്സ് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കൈമാറി. സ്കൂൾ പ്രധാനാധ്യാപകൻ അബ്ദുൽ ഗഫൂർ എ കെ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് പി.ആർ.ഒ സി സഹദ്, കോറോം ശാഖ അസി.മാനേജർ മനോജ് വി ഐ, അധ്യാപകരായ ഹരീഷ് ടി എച്ച്, പി എം മീര , രാജി ആർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *