തരിയോട് ജി.എച്ച്.എസ്.എസിൽ സ്പെഷൽ എൻറിച്ച്മെൻ്റ് പ്രോഗ്രാം നടത്തി.

കാവുംമന്ദം: വിദ്യാർഥികളുടെ അക്കാദമികവും ഭൗതികവുമായ കഴിവുകൾ വിവിധ ശിൽപശാലകൾ, സഹവാസ ക്യാമ്പുകൾ ,പഠനയാത്രകൾ, ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, തൊഴിൽ പരിശീലനങ്ങൾ എന്നിവയിലൂടെ വികസിപ്പിച്ച് എല്ലാ മേഖലകളിലും വിജയിക്കുവാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ സ്കൂൾ തല പ്രവർത്തനോദ്ഘാടനം തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസർ ആർ.ശരചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ബെന്നി മാത്യു തെക്കുംപുറം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഉഷ കുനിയിൽ, വിമുക്തി ജില്ലാ മാനേജർ എ.ജെ.ഷാജി, പി.എം.കാസിം., മറിയം മഹ്മൂദ്, പി.കെ. സത്യൻ, ഷാജു ജോൺ, കെ.വി.രാജേന്ദ്രൻ, രാജേഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *