തലപ്പുഴ : 2024 വർഷത്തെ ഹജ്ജിന് പോയി മക്കത്തെ അസീസിയ ബിൽഡിംഗ് നമ്പർ 180 ൽ താമസിച്ച ഹാജിമാരുടെ പ്രഥമ കുടുംബ സംഗമം നടത്തി.
ചുങ്കം മഹല്ല് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഖാദിമുൽ ഹജ്ജാജ് അബ്ദുൽ വഹാബിൻനെ ഉപഹാരം നൽകി ആദരിച്ചു “കുടുംബബന്ധവും സൗഹൃദ ബന്ധവും ഇസ്ലാമിൽ” വിഷയത്തിൽ സി സി നൗഷാദ് മാഷ് ക്ലാസെടുത്തു.
വികെ മുഹമ്മദലി,സാഗർ ആലി, സലാം മാഷ്, ഉസ്മാൻ പടിഞ്ഞാറത്തറ, ഉസ്മാൻ കമ്പ്ലക്കാട്.ഫൈസൽ കരീംക്ക തുടങ്ങിയവർ നേതൃത്വം നൽകി.
ഹാജിമാരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു.
