കൽപറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്വീപിൻ്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജനാധിപത്യത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള സമ്മതിദായകർ കൂട്ടയോട്ടത്തിൽ പങ്കാളികളായി. ഉറപ്പായും ഞാൻ വോട്ട് ചെയ്യും എന്ന ആഹ്യാനവുമായി കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച് കളക്ട്രേറ്റിൽ അവസാനിച്ച കൂട്ടയോട്ടത്തിൽ പങ്കെടുത്തവരെ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ സ്വീകരിച്ചു.
സ്വീപ് നോഡൽ ഓഫീസറും അസിസ്റ്റൻ്റ് കളക്ടറുമായ എസ്. ഗൗതംരാജ് ഫ്ലാഗ് ഓഫ് ചെയ്തു. കന്നി വോട്ടർ മുതൽ 75 വയസ്സുള്ള പ്രായമായ വേട്ടർന്മാർ ഉൾപ്പടെ 20 പേർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു
