ഉപതെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം* കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനായുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലന സമയം പുതുക്കി നിശ്ചയിച്ചു. നവംബര്‍ 4,6,7 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്കും പോളിങ്ങ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം യഥാക്രമം നവംബര്‍ 4,5,7 തീയ്യതികളില്‍ നടക്കും. രണ്ടാംഘട്ട അഡീഷണല്‍ ട്രെയിനിങ്ങ് നവംബര്‍ 8 നും നടക്കും. നവംബര്‍ 4 ന് രാവിലെ 9.30 മുല്‍ ഉച്ചയ്ക്ക് 12.30 വരെയും , ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയും സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ ഡയറ്റ് മെയിന്‍ ഹാള്‍, ഡയറ്റ് കോണ്‍ഫറന്‍സ് ഹാള്‍, സര്‍വജന ഹൈസ്‌കൂള്‍ ഓഡിറ്റോറിയം, സര്‍വജന ജൂബിലി ഓഡിറ്റോറിയം, സെറ്റ്കോസ് ഓഡിറ്റോറിയം, മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവടങ്ങളില്‍ പരിശീലനം നടക്കും. നവംബര്‍ 5 ന് മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കും നവംബര്‍ 7 ന് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കും ഇതേ സ്ഥലത്ത് ഇതേ സമയങ്ങളില്‍ പരിശീലനം നടക്കും. നവംബര്‍ 8 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ സുല്‍ത്താന്‍ബത്തേരി ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ക്കായുള്ള അഡീഷണല്‍ ട്രെയിനിങ്ങും നടക്കും.

കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനായുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലന സമയം പുതുക്കി നിശ്ചയിച്ചു. നവംബര്‍ 4,6,7 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്കും പോളിങ്ങ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം യഥാക്രമം നവംബര്‍ 4,5,7 തീയ്യതികളില്‍ നടക്കും. രണ്ടാംഘട്ട അഡീഷണല്‍ ട്രെയിനിങ്ങ് നവംബര്‍ 8 നും നടക്കും. നവംബര്‍ 4 ന് രാവിലെ 9.30 മുല്‍ ഉച്ചയ്ക്ക് 12.30 വരെയും , ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയും സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ ഡയറ്റ് മെയിന്‍ ഹാള്‍, ഡയറ്റ് കോണ്‍ഫറന്‍സ് ഹാള്‍, സര്‍വജന ഹൈസ്‌കൂള്‍ ഓഡിറ്റോറിയം, സര്‍വജന ജൂബിലി ഓഡിറ്റോറിയം, സെറ്റ്കോസ് ഓഡിറ്റോറിയം, മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവടങ്ങളില്‍ പരിശീലനം നടക്കും. നവംബര്‍ 5 ന് മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കും നവംബര്‍ 7 ന് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കും ഇതേ സ്ഥലത്ത് ഇതേ സമയങ്ങളില്‍ പരിശീലനം നടക്കും. നവംബര്‍ 8 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ സുല്‍ത്താന്‍ബത്തേരി ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ക്കായുള്ള അഡീഷണല്‍ ട്രെയിനിങ്ങും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *