അഞ്ചുകുന്ന്: അഞ്ചുകുന്ന് വെള്ളരിവയലിന് സമീപം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളരിവയല്‍ മാങ്കാണി ബാലന്റെയും ശാരദയുടേയും മകന് രതിന് (24) ന്റെ മൃതദേഹമാണ് പനമരം പുഴയില്‍ നിന്നും കണ്ടെത്തിയത്. രാവിലെ മുതല്‍ മാനന്തവാടി അഗ്നിശമന സേനയും പനമരം സി എച്ച് റെസ്ക്യു ടീമും തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് സി എച്ച് റെസ്ക്യു ടീമംഗങ്ങള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.വെള്ളമുണ്ട പോലീസ് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബു, പനമരം എസ് ഐ എം.കെ റസാഖ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. ഓട്ടോ ഡ്രൈവറായ രതിന് ഇന്നലെ രാത്രി 7 മണിയോടെ സഹോദരിക്ക് ആത്മഹത്യ സൂചന നല്കി രാത്രി 7 മണിക്ക് വീഡിയോ അയച്ചിരുന്നു. പിന്നീടാണ് ഇദ്ധേഹത്തെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ പുഴയരികില്‍ രതിന്റെ ഓട്ടോറിക്ഷ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പനമരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു.
