മിഴി ബഡ്‌സ് സ്‌കൂൾ കലോത്സവം സമാപിച്ചു; തിരുനെല്ലി ബഡ്സ് പാരഡൈസ് ചാമ്പ്യൻമാർ

കൽപ്പറ്റ: കുടുംബശ്രീ ജില്ലാമിഷന്റ
ആഭിമുഖ്യത്തിൽ വിഭിന്ന ശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച മിഴി ബഡ്‌സ് സ്‌കൂൾ കലോത്സവം സമാപിച്ചു. വയനാട് ജില്ലയിലെ പതിനൊന്ന് ബഡ്സ് സ്കൂളുകളിൽ നിന്നുള്ള 200 ഓളം
കൂട്ടികൾ 22 മത്സര ഇനങ്ങളിലായി വിവിധ
പരിപാടികൾ അവതരിപ്പിച്ചു. പ്രച്ഛന്ന വേഷം,ലളിതഗാനം, മിമിക്രി, ഒപ്പന, നാടോടി നൃത്തം,നാടൻപാട്ട് സംഘനൃത്തം തുടങ്ങിയ സ്റ്റേജിന മത്സരങ്ങൾ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറി. മത്സരത്തിൽ 93 പോയിന്റ് നേടി
തിരുനെല്ലി ബഡ്സ് പാരഡൈസ്
ചാമ്പ്യൻമാരായി. ആറാം തവണയാണ് സ്ഥാപനം ചാമ്പ്യൻമാരാകുന്നത്. 40 പോയിന്റുമായി കൽപ്പറ്റ ബഡ്‌സ് സ്‌കൂൾ രണ്ടാം സ്ഥാനവും 29 പോയിന്റ് നേടി നൂൽപ്പുഴ ചിമിഴ് ബി.ആർ.സി
മൂന്നാം സ്ഥാനവും നേടി. തിരുനെല്ലി ബഡ്‌സ് പാരഡൈസ് സ്ക്‌കൂളിലെ ശ്രീലക്ഷ്മി ജൂനിയർ വിഭാഗത്തിലും അമയ അശോകൻ സീനിയർ
വിഭാഗത്തിലും കലാതിലകമായി. ജൂനിയർ വിഭാഗത്തിൽ ബഡ്‌സ് പാരഡൈസിലെ വി.ജെ അജു, സീനിയർ വിഭാഗത്തിൽ നൂൽപ്പുഴ ബി.ആർ.സിയിലെ ഹരികൃഷ്‌ണൻ എന്നിവർ കലാപ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ടു.
വിജയികൾ ജനുവരിയിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ബഡ്‌സ് കലോത്സവത്തിൽ
മത്സരിക്കും. വിജയികൾക്ക് അസിസ്റ്റന്റ് കളക്ട‌ർ എസ്. ഗൗതംരാജ് ട്രോഫികൾ
കൈമാറി.കലോത്സവത്തിൻ്റെ സമാപന സമ്മേളനം കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്‌തു. അസിസ്റ്റന്റ്റ് മിഷൻ കോ-ഓർഡിനേറ്റർമാരായ എ.കെ അമീൻ, വി.കെ റജീന, കെ.എം സലീന, ജില്ലാ പ്രോഗ്രാം മാനേജർ കെ.ജെ ബിജോയ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *