യാത്രയയപ്പ് നൽകി

പൊരുന്നന്നൂർ: പൊരുന്നന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും സ്‌തുത്യർഹമായ സേവനത്തിന് ശേഷം ട്രാൻസ്‌ഫറായി പോകുന്ന മെഡിക്കൽ ഓഫീസർ ഡോ. ഉമേഷ് പി.കെ, ഡോ. ഗീതു, ക്ലർക്ക് ജ്യോതിലക്ഷ്‌മി, ഡ്രൈവർ പ്രകാശൻ എന്നിവർക്ക്‌ ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി, സ്റ്റാഫ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ദിവ്യ സ്വാഗതം ആശംസിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു സ്ഥലം മാറി പോകുന്നവർക്ക് യോഗത്തിൽ വെച്ച് ഉപഹാരങ്ങൾ സമർപ്പിച്ചു. ആശംസ അറിയിച്ചുകൊണ്ട് എച്ച്.എം.സി ചെയർമാൻ ജസ്റ്റിൻ ബേബി, മെമ്പർമാരായ പി കല്യാണി, ബാലൻ വി, കെ മുരളീധരൻ, അന്തു ഹാജി, വിനോദ് പാലയണ, ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. ഹെൽത്ത് സൂപ്പർവൈസർ രാജേഷ് ചടങ്ങിന് നന്ദി രേഖപെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *