സുല്‍ത്താന്‍ ബത്തേരി: നാളെ മുതല്‍ 12 വരെ തൊടുപുഴയില്‍ നടക്കുന്ന സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീം അംഗങ്ങള്‍ക്കുള്ള ജഴ്‌സി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍ കൈമാറി. വില്‍ടണ്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സൈക്കിള്‍ പോളോ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സാജിദ് ബക്കര്‍, ഐഡിയല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എ. ജാസ്, കെ.വി. ഹാരിഷ്, സുബൈര്‍ ഇളകുളം, നാസര്‍ ചൂരിയന്‍ എന്നിവര്‍ പങ്കെടുത്തു.
ഇ പ്ലാനറ്റ് ആണ് ജഴ്‌സികള്‍ സ്‌പോണ്‍സര്‍ ചെയ്തത്.
സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ്: ജില്ലാ ടീമിന് ജഴ്‌സി കൈമാറി.
