ദുരന്ത മേഖലയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും പുനരധിവാസവും ഉറപ്പ് വരുത്തണം: വാഴൂര്‍ സോമന്‍ എംഎല്‍എ

ചൂരല്‍മല: ദുരന്ത മേഖലയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും പുനരധിവാസവും ഉറപ്പു വരുത്തണമെന്ന് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കൂടുതല്‍ ദുരിതം അനുവഭിക്കുന്നത് തൊഴിലാളികളാണ്. തോട്ടങ്ങളില്‍ സാധാരണ നില പുനസ്ഥാപിക്കാത്തതിനാല്‍ മാസങ്ങളായി തൊഴില്‍ ഇല്ല. 8 മുതൽ 12 വരെ വാര്‍ഡുകളിലെ ഭൂരിഭാഗം തൊഴിലാളികളും ആശങ്കയിലും, ഭീതിയിലുമാണ്. ജോണ്‍ മത്തായി കമ്മിറ്റി റിപ്പോര്‍ട്ട് തൊഴിലാളികളുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. തൊഴിലാളി കുടുംബങ്ങളുടെ ആശങ്ക ആകറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി കെ മൂര്‍ത്തി, എ ബാലചന്ദ്രന്‍, വി യൂസഫ്, എ പ്രശാന്തന്‍, തമ്പി കളരിക്കല്‍, പി കെ സുരേഷ് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *