മേപ്പാടി: വിവിധ ഇടങ്ങളിൽ താമസിക്കുന്ന ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷണ കിറ്റ് നൽകിയതിന്റെ പേരിൽ ഇരു മുന്നണികളും രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ കുറ്റക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്ന് നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്ന
പുനരധിവാസം വേഗത്തിൽ ആക്കണമെന്നും അല്ലാത്തപക്ഷം ഇരകളെ സംഘടിപ്പിച്ചു കൊണ്ട് ശക്തമായ പ്രതിഷേധങ്ങൾക്ക് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷണകിറ്റ് നൽകിയതിൽ നിന്ന് ഭക്ഷ്യവിഷ ബാധ ഏറ്റ സംഭവം കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണം: എസ്ഡിപിഐ
