ഓണ്‍ലൈന്‍ ട്രേഡിങ് ബിസിനസ് വഴി ലാഭ വിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2021 ജൂലൈ മുതല്‍ 2023 സെപ്തംബര്‍ വരെ വിവിധ തവണകളിലായി 13 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. ലാഭ വിഹിതമോ, വാങ്ങിയ പണമോ തിരികെ നല്‍കിയില്ല. എസ്.ഐ പ്രഷോഭ്, എ.എസ്.ഐ സുമേഷ്, സി.പി.ഒമാരായ കെ.കെ. അനില്‍, അനിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് കരിപ്പുര്‍ വിമാനതാവളത്തിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഓണ്‍ലൈന്‍ ട്രേഡിങ് വഴി 13 ലക്ഷം കവർന്നു: മുഖ്യപ്രതിയെ കരിപ്പൂരില്‍ നിന്ന് ബത്തേരി പോലീസ് പിടികൂടി.
