ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ യോഗം സംഘടിപ്പിച്ചു

കല്‍പറ്റ: വൈവിധ്യങ്ങളുടെയും ദാരിദ്ര്യത്തിന്റെയും നടുവില്‍ ശിഥിലമായ ഒരു രാജ്യത്തെ ദീര്‍ഘവീക്ഷണത്തോടെയും മാനവികതയിലൂന്നിയ സഹോദര്യത്തിലൂടെയും ജവഹര്‍ ലാല്‍ നെഹ്രു സൃഷ്ടിച്ചെടുത്ത രാജ്യമാണ് ഇന്ത്യയെന്ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന്‍. ശിശുക്കളെ എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ഒരു തലമുറയെ തന്നെ പൂര്‍ണ്ണ രാജ്യസ്‌നേഹമുള്ളവരാക്കി വളര്‍ത്തിയെടുത്ത രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പി.ടി. ഗോപാലകുറുപ്പ്, പി.പി. ആലി, വി.എ. മജീദ്, കെ.വി. പോക്കര്‍ ഹാജി, ഒ.വി. അപ്പച്ചന്‍, ജി. വിജയമ്മ, പോള്‍സണ്‍ കൂവക്കല്‍, ഇ.വി. അബ്രഹാം, ഡിന്റോ ജോസ്, ടി.ജെ. ജോയ്, എം.ഒ. ദേവസ്യ, ആര്‍. രാജന്‍, കെ. പത്മനാഭന്‍, ഷിജു ഗോപാല്‍, വി.ഡി. രാജു, അരുണ്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *