കൽപറ്റ: മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി പതിനെട്ടാം തിയ്യതി തിങ്കളാഴ്ച പതിനൊന്നു മണിക്ക് കൽപറ്റ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കും. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ സമരം ഉദ്ഘാടനം ചെയ്യും. വയനാടൻ ജനതയെ പൂർണ്ണമായി അവഗണിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ന്യായമായ നഷ്ടപരിഹാരം പോലും രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടി നിഷേധിക്കുന്ന സമീപനം നോക്കി നിൽക്കാനാവില്ല. പ്രകൃതി ദുരന്തത്തിന്റെ ഇരകൾക്ക് മാന്യമായ പുനരധിവാസവും നഷ്ടപരിഹാരവും ലഭ്യമാവുന്നത് വരെ പാർട്ടി സമര രംഗത്തുണ്ടാകും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ: കെ. എ അയ്യൂബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ ഹംസ, വൈസ് പ്രസിഡന്റ് ഇ ഉസ്മാൻ, സെക്രട്ടറിമാരായ മമ്മൂട്ടി, ബബിത ശ്രീനു, സൽമ അഷ്‌റഫ്, ട്രഷറർ മഹ്‌റൂഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മുണ്ടക്കൈ ദുരന്തം; കേന്ദ്രസർക്കാർ വിവേചനത്തിനെതിരെ എസ്.ഡി.പി.ഐ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം നവംബർ18ന്
