കൽപ്പറ്റ: മേപ്പാടി അമ്ബലക്കുന്ന് കടൂർ കല്യാണി വീട്ടിൽ ശിവൻറെ മകൾ കെ. നിവേദിത (21) കൊല്ലം പള്ളിമൺ വെളിച്ചിക്കാല സുബിൻ ഭവനത്തിൽ സുനിലിൻറെ മകൻ എസ്. സുബിൻ (19),എന്നിവരാണ് മരിച്ചത്. എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
അമിത വേഗതയിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം. പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു. നിവേദിത കോൾ സെന്റർ ജീവനക്കാരിയും സുബിൻ കോഫി ഷോപ്പ് ജീവനക്കാരനുമാണ്.
എറണാകുളത്ത് പുലർച്ചെ ബൈക്ക് അപകടത്തിൽ വയനാട് സ്വദേശിയായ യുവതിയും കൊല്ലം സ്വദേശിയായ യുവാവും മരിച്ചു
