സുല്‍ത്താന്‍ ബത്തേരി: കര്‍ഷക സംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തി. കൊയ്ത്തുകാലത്ത് വനാതിര്‍ത്തി ഗ്രാമങ്ങളില്‍
അനുഭവപ്പെടുന്ന രൂക്ഷമായ കാട്ടാനശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടായിരുന്നു സമരം. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയന് ഉദ്ഘാടനം ചെയ്തു. കൂടുതല്‍ വാച്ചര്‍മാരെ കാവലിനു നിയോഗിക്കണമെന്നും നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് സി. ശിവശങ്കരന് അധ്യക്ഷത വഹിച്ചു. ടി.കെ. രമേശന്, കെ.എന്‍. എബി, ടി.കെ. ശ്രീജന്, ഷീന കളപ്പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു
കാട്ടാനശല്യം;കര്‍ഷക സംഘം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തി
