മുണ്ടക്കൈ ദുരന്തം; കേന്ദ്രത്തിന്റെ നടപടി കൊലച്ചതി: കെ കെ അബ്‌ദുൽ ജബ്ബാർ

കല്പറ്റ : മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് ദുരിത ബാധിതരോടുള്ള കൊലച്ചതിയാണെന്നും ദുരന്തത്തെ അടിയന്തരമായി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്‌ദുൽ ജബ്ബാർ.
കേന്ദ്ര സർക്കാരിന്റെ വിവേചനത്തിനെതിരെ എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റുള്ള സംസ്ഥാനങ്ങളിൽ അപകടങ്ങൾ സംഭവിക്കുന്ന മുറക്ക് തന്നെ സഹായങ്ങൾ പ്രഖ്യാപിക്കുന്ന കേന്ദ്ര സർക്കാർ നാന്നൂറിലധികം മനുഷ്യർ മരണപ്പെട്ട മുന്നൂറിലധികം പേർക്ക് പരിക്കേറ്റ നൂറിലധികം പേരെ കാണാതായ മുണ്ടക്കൈ ദുരന്തത്തെ കേവലം രാഷ്ട്രീയത്തിന്റെ പേരിൽ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ദുരിത ബാധിതർക്ക് നീതി ലഭിക്കും വരെ എസ്ഡിപിഐ സമര രംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ വൈസ് പ്രസിഡന്റ് ഇ ഉസ്മാൻ അധ്യക്ഷത വഹിച്ചു.
ദുരിത ബാധിതരുടെ പ്രതിനിധി സുബൈർ, ജില്ലാ കമ്മിറ്റിയംഗം സുബൈർ കെ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറിമാരായ മമ്മൂട്ടി കെ, സൽമ അഷ്‌റഫ്‌, ട്രഷറർ മഹ്‌റൂഫ്, വിവിധ മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ നൂറിലധികം പ്രവർത്തകർ പങ്കെടുത്തു.
ജില്ലാ ജനറൽ സെക്രട്ടറി എൻ ഹംസ സ്വാഗതവും കല്പറ്റ മണ്ഡലം പ്രസിഡന്റ് കരീം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *