മലയാളി വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ മരിച്ച നിലയില്‍; മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍, പരാതി നല്‍കി കുടുംബം

ബംഗളൂരു: വയനാട് സ്വദേശിയായ ബിരുദ വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി തറയില്‍ ടിഎം നിഷാദിന്റെ മകൻ മുഹമ്മദ് ഷാമില്‍ (23) ആണ് മരിച്ചത്.

രാജകുണ്ഡെയിലെ അപ്പാർട്ട്‌മെന്റിലാണ് ഷാമിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്തിക്കര എംഎസ് രാമയ്യ കോളേജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിയായിരുന്നു.

ഒപ്പം താമസിച്ചിരുന്നവർ വെള്ളിയാഴ്‌ച നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഷാമില്‍ ഒറ്റയ്‌ക്കാണ് മുറിയിലുണ്ടായിരുന്നത്. ഞായറാഴ്‌ച ഇവർ തിരികെ എത്തിയപ്പോഴാണ് ജീർണിച്ച നിലയില്‍ മൃതദേഹം കണ്ടത്. സംഭവത്തില്‍ രാജകുണ്ഡെ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം അംബേദ്‌ക്കർ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടം നടത്തി. ശേഷം ഓള്‍ ഇന്ത്യ കേരള മുസ്ലീം കള്‍ച്ചറല്‍ സെന്ററിന്റെ (എഐകെഎംസിസി) സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി

ഷാമിലിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ രാജകുണ്ഡെ പൊലീസ് കേസെടുത്തു. മാതാവ് – വഹീദ, സഹോദരങ്ങള്‍ – അഫ്രിൻ മുഹമ്മദ്, തൻവീർ അഹമ്മദ്

Leave a Reply

Your email address will not be published. Required fields are marked *