കാട്ടിക്കുളം: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ തെരുവ് നാടകം നടത്തി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്റെ (പോക്സോ ആക്ട് 2012 ) പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച തെരുവ് നാടകത്തിലെ അഭിനേതാക്കള്‍ സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്കോ കോളേജ് വിദ്യാര്‍ത്ഥികളാണ്. നടകസംഘം ജില്ലയിലെ വിവിധ ഇടങ്ങളില്‍ പര്യടനം കഴിഞ്ഞ് കാട്ടിക്കുളം സ്കൂളില്‍ അവസാനിച്ചു. കല്ലൂര്‍ സ്കൂളില്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ കാര്‍ത്തിക അന്ന തോമസ് നടകവണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. പ്രബിറ്റു.പി.ബി, അശ്വതി തോമസ്, അഖിലേഷ് എം.വി, നാജിയ ഷിറിന്, ജിന്‍സി എലിസബത്ത് എന്നിവര്‍ നേതൃത്വം നല്കി.
ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി തെരുവ് നാടകം നടത്തി
