വിമുക്തി ഏകദിന സെമിനാർ, നേതൃത്വ പരിശീലന ക്യാമ്പ് സങ്കടിപ്പിച്ചു

സുൽത്താൻ ബത്തേരി-:
വിമുക്തി മിഷന്റെ ഭാഗമായി ഡ്രീം വയനാടിന്റെ സഹകരണത്തോടെ സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജിൽ വെച്ച് ഏകദിന സെമിനാറും നേതൃത്വ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. DREAM
വയനാട് വിമുക്തി വയനാട് കോർഡിനേറ്റർ ശ്രീമതി ടാനിയ NT സ്വാഗതം ആശംസിച്ചു. വയനാട് വിമുക്തി മാനേജർ ശ്രീ AJ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങ് NCC സീനിയർ അണ്ടർ ഓഫീസർ മാസ്റ്റർ സയ്യിദ് മുഹമ്മദ് ഇത്ബാൻ അലി ഉത്ഘാടനം ചെയ്തു. ഡ്രീം വയനാട് ഡയറക്ടർ FR. ആന്റണി ജോൺ മുഖ്യ പ്രഭാഷണം നടത്തി. സുൽത്താൻ ബത്തേരി എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ P ബാബുരാജ്, വിമുക്തി കോർഡിനേറ്റർ ശ്രീ നിക്കോളാസ് ജോസ് എന്നിവർ ആശംസകൾ നേർന്നു. ഡ്രീം വയനാട് കോർഡിനേറ്റർ ശ്രീ ഡെൽബിൻ ജോയ് ചടങ്ങിൽ നന്ദി പറഞ്ഞു. ഡോൺ ബോസ്കോ ടെക്നിക്കൽ കോളേജ് പ്രിൻസിപ്പാൾ Fr. ഡോമിനിക് ജേക്കബ് വ്യക്തത വികസനത്തെ കുറിച്ച് ക്ലാസ്സ്‌ നയിച്ചു. വിമുക്തി കോർഡിനേറ്റർ ശ്രീ. നിക്കോളാസ് ജോസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു. വയനാട് ഡിസാസ്റ്റർ മാനേജ്മെന്റ് പ്രൊജക്റ്റ്‌ എക്സ്റ്റൻഷൻ സർവീസ് കോർഡിനേറ്റർ ശ്രീമതി ഹർഷ ഡിസാസ്റ്റർ മാനേജ്മെന്റ് എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ക്ലാസ്സ്‌ നയിച്ചു. സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്ന് തൊണ്ണൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *