ദിശ-ഹയർ സ്റ്റഡീസ് എക്സ്പോ ബത്തേരിയിൽ

ബത്തേരി :പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയർ സെക്കൻഡറി വിഭാഗം)
കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിങ് സെൽ ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ദിശ- ഹയർ സ്റ്റഡീസ് എക്സ്പോ ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 29, 30 തീയതികളിൽ നടക്കും . ദിശയുടെ ഭാഗമായി കരിയർ സെമിനാറുകൾ, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, വിദ്യാർഥികളുടെ പേപ്പർ പ്രസൻറ്റേഷൻ ഉൾപ്പെടുന്ന കരിയർ കോൺക്ലേവ്, കരിയർ ചാർട്ടുകളുടെ പ്രദർശനം, കെ. ഡാറ്റ് കേരള ഡിഫ്രൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവ സംഘടിപ്പിക്കും. വിദ്യാർഥികൾക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയർ തിരഞ്ഞെടുക്കാൻ ഈ പരിപാടി സഹായകമാകും.സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലും ദിശ ഉന്നത വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിക്കുകയാണ്. കരിയർ സെമിനാർ സെഷനുകളിൽ ആഫ്റ്റർ എസ്. എസ്. എൽ. സി , +2 ശേഷമുള്ള പഠനം, ന്യൂ ട്രെൻഡ്‌സ് ഇൻ കരിയർ,വിവിധ എൻട്രൻസ് പരീക്ഷകൾ, വിദേശ പഠനം, കുറഞ്ഞ കാലാവധിയുള്ള കോഴ്സുകൾ തുടങ്ങിയവ സംഘടിപ്പിക്കും .മുൻ ജോ. എൻട്രൻസ് കമ്മിഷണറും കരിയർ കോളമിസ്റ്റുമായ റജു കൃഷ്ണൻ ഉൾപ്പടെയുള്ള കരിയർ വിദഗ്ധർ വിവിധ സെമിനാറുകളിൽ പങ്കടുക്കും . സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ്, സ്കോളർഷിപ്പുകൾ, വിവിധ എൻട്രൻസ് പരീക്ഷകൾ ഉൾക്കൊള്ളിച്ച കരിയർ ചാർട്ടുകളുടെ പ്രദർശം ദിശയുടെ പ്രധാന സവിശേഷതയാണ്. രണ്ടു ദിവസമായി നടക്കുന്ന പ്രദർശനത്തിൽ 5000 കുട്ടികൾ പങ്കെടുക്കും. പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അറിയിച്ചു . രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും ദിശ സന്ദർശിക്കാൻ അവസരം ഉണ്ടായിരിക്കും .

ദിശ ഉന്നത വിദ്യാഭ്യാസ പ്രദർശനം മന്ത്രി ഒ.ആർ.കേളു 29 ന് ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിക്കുമെന്ന്
നഗരസഭാ ചെയർമാൻ ടി.കെ. രമേശ്,
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ്പി .ടി.എ. പ്രസിഡൻ്റ്
ടി കെ ശ്രീജൻ , പ്രിൻസിപ്പൽ, പി എ അബ്ദുൾ നാസർ, കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ കെ. ബി. സിമിൽ
എസ്.എം.സി. ചെയർമാൻ സി. സുഭാഷ് ബാബു പബ്ലിസിറ്റി കൺവീനർ
സി.പി.ഉനൈസ് , പ്രോഗ്രം കൺവീനർ
വി. മുജീബ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുന്നു

Leave a Reply

Your email address will not be published. Required fields are marked *