ജീവനക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന്‍

കല്‍പറ്റ: ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്ത മുഴുവന്‍ ജീവനക്കാരെയും എന്‍.ജി ഒ അസോസിയേഷന്‍ അഭിനന്ദിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ നിരവധിയായ ആനുകൂല്യങ്ങള്‍ നിഷേധിച്ച് മുന്നോട്ട് പോകുന്ന ഇടത് സര്‍ക്കാരിനെതിരെ സംസ്ഥാന ജീവനക്കാര്‍ ജനാധിപത്യപരമായി തിരിച്ചടി നല്‍കിയെന്ന് സിവില്‍ സ്‌റ്റേഷനില്‍ അനുമോദന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ജില്ലാ പ്രസിഡന്റ കെ.റ്റി ഷാജി പറഞ്ഞു. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. മാനന്തവാടിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.എച്ച് അഷ്‌റഫ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ബ്രാഞ്ചുകളില്‍ സിനീഷ് ജോസഫ്, ലൈജു ചാക്കോ, എന്‍.വി.അഗസ്റ്റ്യന്‍. ഇ.വി ജയന്‍, അന്‍വര്‍ സാദത്ത്, സി.കെ ജിതേഷ് എന്നിവര്‍ സംസാരിച്ചു. പി.സി. എല്‍സി, നിഷ പ്രസാദ്, എം.വി സതീഷ്, ശിവന്‍ പുതുശ്ശേരി, അബ്ദുള്‍ ഗഫൂര്‍, പി. റീന, പി. നാജിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *