ബേഗൂരിലെ ആദിവാസി കുടിലുകൾപൊളിച്ചു മാറ്റിയ സംഭവം: വനം വകുപ്പിന്റേത് കിരാത നടപടി: എസ്. ഡി പി ഐ.

കൽപറ്റ: കാട്ടിക്കുളം ബേഗൂരിലെ ആദിവാസി കുടിലുകൾയാതൊരു മുന്നറിയിപ്പും കൂടാതെ പൊളിച്ചു മാറ്റിയ വനം വകുപ്പിന്റെ നടപടി കിരാതവും കടുത്ത മനുഷ്യാവകാശലംഘനവുമാണെന്ന് എസ്. ഡി പി ഐ. ജില്ലാ പ്രസിഡന്റ് അഡ്വ: കെ എ അയ്യൂബ്. കാലങ്ങളായി പ്രസ്തുത കുടിലുകളിൽ താമസിച്ചു വരുന്ന ആളുകളെയാണ് ഒരു ദിവസം കൊണ്ട് കുടിയൊഴിപ്പിച്ചത്. ഇതിനു പിന്നിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ആദിവാസി ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഒ ആർ കേളുവിന്റെ സ്വന്തം നാട്ടിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഈ വിഷയത്തിൽ അദ്ദേഹത്തിന് എന്താണ് മറുപടി പറയാനുള്ളത്? വനം വകുപ്പ് ആർക്ക് വേണ്ടിയാണ് ഈ കുടിയൊഴിപ്പിക്കൽ നടത്തിയത് എന്ന് അന്വേഷിക്കണം. താൽക്കാലിക താമസം ഒരുക്കിയെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ നിലവിൽ താമസിച്ചുകൊണ്ടിരുന്ന സ്ഥലത്ത് നിന്നും ഏറെ ദൂരെ താത്കാലിക പ്ലാസ്റ്റിക് കൂരയിൽ ഷെഡ് നിർമിക്കുകയായിരുന്നു. ഇത് ഭരണകക്ഷിയുടെ മുഖം രക്ഷിക്കാനും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമുമുള്ള നടപടിയാണ്. തകർക്കപ്പെട്ടകുടിലുലകളിലെ താമസക്കാർക്ക് ഭൂമിപതിച്ചു നൽകി വീട് നിർമിച്ചു കൊണ്ട് ശാശ്വതമായ പുനരധിവാസം ലഭ്യമാകണം. ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നും ആദിവാസി പ്രശ്നങ്ങളോട് സ്വീകരിക്കുന്ന സമീപനം വഞ്ചനാപരമാണ്. ഇരകൾക്ക് ശാശ്വത പുനരാധിവാസവും |കുറ്റക്കാർക്കെതിരെ കർശന നടപടിയും സാധ്യമാവുന്നത് വരെ പാർട്ടി നിയമ സഹായവും ജനാധിപത്യ സമരങ്ങളും സംഘടിപ്പിക്കും.
അഡ്വ: കെ എ അയ്യൂബ്. ജില്ലാ പ്രസിഡന്റ്
ഇ ഉസ്മാൻ ജില്ലാ വൈസ് പ്രസിഡന്റ്
സുലൈമാൻ വെള്ളമുണ്ട മാനന്തവാടി മണ്ഡലം പ്രിസിഡൻ്റ് ടി.പി.അബ്ദുൾ റസാക്ക് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *