കൽപ്പറ്റ: ഉന്നത വിദ്യാഭ്യാസത്തിനായി സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അറിവുണ്ടാവണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. പദ്ധതികൾ സംബന്ധിച്ച് വിദ്യാർഥികൾ അവബോധം നൽകണം. ഗുഡ്മോണിങ് കളക്ടർ സംവാദ പരിപാടിയിൽ നൂൽപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു കളക്ടർ. വിദ്യാർത്ഥി സമൂഹം കൃത്യതയോടെയുള്ള പഠനരീതി പിന്തുടരണമെന്നും ഉത്തത പഠനത്തിനായുള്ള സാധ്യതകൾ അറിഞ്ഞ് പഠിക്കണം. മുപ്പത് ശതമാനത്തിലധികം ഗോത്രവിഭാഗക്കാരുള്ള ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ ഡ്രോപ്പ്ഔട്ട് ഫ്രീ പദ്ധതി കാര്യക്ഷമമാക്കും. സ്കൂളിന് കളിസ്ഥലമില്ലെന്ന കുട്ടികളുടെ ആവശ്യം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കളക്ടർ അറിയിച്ചു. നൂൽപ്പുഴ എം.ആർ.എസ് സ്കൂളിലെ 9, 10, പ്ലസ് വൺ, പ്ലസ്ട ക്ലാസുകളിലെ വിദ്യാർതിഥികളാണ് ഗുഡ്മോണിങ് കളക്ടർ പരിപാടിയിൽ പങ്കെടുത്തത്.
ഉന്നത വിദ്യാഭ്യാസത്തിനായി സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് വിദ്യാർഥികൾക്ക് അറിവുണ്ടാവണം: ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ
