നീലഗിരി : എരുമാട് കയ്യുന്നി സ്വദേശിയായ മലയാളി വിദ്യാർത്ഥി കോയമ്പത്തൂരിൽ ട്രെയിൻ തട്ടി മരിച്ചു.
ചെറുവയൽ അശോകൻ-സുജിത ദമ്പതികളുടെ മകൻ സഞ്ജയ് ആനന്ദ് (20) ആണ് മരിച്ചത്.
കോയമ്പത്തൂർ (ഉക്കടം- പീളമേട് ) ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയാണ് മരിച്ച സഞ്ജയ് ആനന്ദ്.
ഇന്നലെ പുലർച്ചയാണ് സംഭവം. കോളേജ് ഹോസ്റ്റൽ പരിസരത്തെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയ ശേഷം വൈകിട്ടോടെ കയ്യുനിയിലെ വീട്ടിൽ എത്തിക്കും. സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ.
സഹോദരൻ; ദേവാനന്ദ്.
