കർഷകരുടെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം:-എസ്.ഡി.പി.ഐ

കൽപറ്റ:വയാട്ടിലെ കർഷകർ നേരിടുന്ന നിരവധി പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നു എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തതിനാലും വന്യ മൃഗ ആക്രമണങ്ങൾ കാരണമുള്ള കൃഷി നാശവും കാരണം പാരമ്പര്യ കൃഷിക്കാർ പോലും കാർഷിക പ്രവർത്തിയിൽ നിന്നും പിൻവാങ്ങുകയാണ്. വിവിധ ബാങ്കുകളിലെ വായ്പകൽ തിരിച്ചടക്കാൻ കഴിയാതെ പലരും ആത്മഹത്യയുടെ വക്കിലാണ്. കാലാവസ്ഥ വ്യതിയാനം കാരണമുണ്ടാകുന്ന കൃഷിനാശവും പ്രധാന വെല്ലുവിളിയാണ്. ഈ പ്രതിസന്ധികൾ മറികടക്കാൻ സർക്കാർ ഇടപെടലുകൾ നടത്തുന്നില്ല. കർഷകരുടെ വായ്പകൽ എഴുതിതള്ളണം. വന്യജീവി കളുടെ കടന്നു കയറ്റം ഫലപ്രദമായി നിയന്ത്രിക്കുകയും വന്യ ജീവികളുടെ ആക്രമണത്തിൽ സംഭവിക്കുന്ന കൃഷി നാശത്തിന് അർഹമായ നഷ്ടപരിഹാരം നൽകുകയും ചെയ്യണം.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ എ അയ്യൂബ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ. ഹംസ, വൈസ് പ്രസിഡന്റ് ഇ ഉസ്മാൻ ട്രഷറർ കെ മഹ്‌റൂഫ്, സെക്രട്ടറി ബബിത ശ്രീനു, ജില്ലാ കമ്മറ്റിയംഗങ്ങളായ എ യൂസുഫ്, ടി പി റസാഖ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *