പിലാക്കാവ്: എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ ആർഎസ്എസ് ഭീകരരാൽ കൊല്ലപ്പെട്ട ശഹീദ് കെ.എസ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു.
പരിപാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെയുടെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റിയംഗം എ യൂസുഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എസ്. മുനീർ,മുൻസിപ്പൽ വൈസ് പ്രസിഡന്റ് ആറ്റക്കോയ, ജോയിന്റ് സെക്രട്ടറി ഖാലിദ്, ട്രഷറർ ഫസ്‌ലു റഹ്മാൻ, കമ്മിറ്റിയംഗം നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.
മുൻസിപ്പൽ സെക്രട്ടറി ഫൈസൽ സ്വാഗതവും കമ്മിറ്റിയംഗം സമദ് നന്ദിയും പറഞ്ഞു.
കെ.എസ് ഷാൻ അനുസ്മരണം സംഘടിപ്പിച്ചു
