മാനന്തവാടി : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വയനാട് ജില്ലാ യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ മുണ്ടകൈ ചൂരൽമല ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയ ടീം കേരള അംഗങ്ങളെ അനുമോദിച്ചു. മാനന്തവാടിയിൽ വച്ച് നടന്ന പരിപാടി ബഹു. പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ ശ്രീ. എസ് സതീഷ് മുഖ്യ പ്രഭാഷണം നടത്തി. മേപ്പാടി സെൻ്റ് ജോസഫ് സ്കൂൾ PTA പ്രസിഡൻ്റ് കെ വിനോദ്, അധ്യാപകൻ അയൂബ്ഖാൻ പി ടീം കേരള സംസ്ഥാന ക്യാപ്റ്റൻ സാജൻ എന്നിവർ സംസാരിച്ചു. യുവജന ക്ഷേമ ബോർഡ് മെമ്പർ ശ്രീ ഷബീറലി അധ്യക്ഷനായ പരിപാടിയിൽ ജില്ലാ കോ- ഓർഡിനേറ്റർ കെ എം ഫ്രാൻസിസ് സ്വാഗതവും ജില്ലാ പ്രോഗ്രാം ഓഫീസർ വിനോദൻ പൃത്തിയിൽ നന്ദിയും പറഞ്ഞു. പരിപാടിയിൽ ദുരിതാശ്വാസ ക്യാമ്പിൽ ഒരു മാസക്കാലം സേവനമനുഷ്ഠിച്ച ടീം കേരള അംഗങ്ങൾക്കും മെഡലും പ്രശപസ്തി പത്രവും വിതരണം ചെയ്തു.
ടീം കേരള അംഗങ്ങളെ അനുമോദിച്ചു
