ബത്തേരി നിര്‍മല മാതാ പബ്ലിക് സ്കൂളിൽ വെച്ച് ഡിസംബർ 6,7 തീയതികളിൽ നടന്ന ജില്ലയിലെ മുഴുവൻ സിബിഎസ്ഇ സ്കൂളുകളും പങ്കെടുത്ത ജില്ല സഹോദയ ഫുട്ബോൾ ഗെയിംസ് മത്സരത്തിൽ മാനന്തവാടി ഹിൽ ബ്ലൂസ് സ്കൂൾ ജേതാക്കളായി. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ കൽപ്പറ്റ ഡീ പോൾ സ്കൂളിനെയാണ് തോൽപ്പിച്ചത്. മുഴുവൻ സമയത്തും സമനില (1-1) ആയതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് വിജയികളെ നിശ്ചയിച്ചത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി നയൻ സന്തോഷിനെയും (പെനാൽറ്റി അടക്കം രണ്ടു ഗോൾ), മികച്ച ഗോൾകീപ്പർ ആയി മിഹ്റാജ് കരീമിനെയും തെരഞ്ഞെടുത്തു.മിൻഹാജ് റോഷൻ ആണ് ടീമിന്റെ ക്യാപ്റ്റൻ.
