അണ്ടര്‍-20 സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: അണ്ടര്‍-20 സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ 19 വരെ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം. മധു, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. റഫീഖ്, സെക്രട്ടറി ബിനു തോമസ്, വൈസ് പ്രസിഡന്റ് നാസര്‍ കല്ലങ്കോടന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഷമീം ബക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിവസവും വൈകുന്നേരം 4.30നും രാത്രി ഏഴിനുമായി രണ്ട് മത്സരം ഉണ്ടാകും. പ്രവേശനം സൗജന്യം.

ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം 12ന് വൈകുന്നേരം ആറിന് നടത്തും. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, ടി. സിദ്ദിഖ് എംഎല്‍എ, എം.വി. ശ്രേയാംസ്‌കുമാര്‍, ബോബി ചെമ്മണ്ണൂര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, മുന്‍കാല ഫുട്‌ബോള്‍ താരങ്ങള്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ആദ്യ മത്സരത്തില്‍ കോഴിക്കോട് പത്തനംതിട്ടയെയും രാത്രി ഏഴിന് ഉദ്ഘാടന മത്സരത്തില്‍ വയനാട് ആലപ്പുഴയെയും നേരിടും. ചാമ്പ്യന്‍ഷിപ്പ് വിളംബരം ചെയ്ത നാളെ വൈകുന്നേരം 4.30ന് കനറ ബാങ്ക് പരിസരത്തുനിന്നു പുതിയ സ്റ്റാന്‍ഡിലേക്ക് ജാഥ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *