കൽപറ്റ: സംസ്ഥാന യുവജന കമ്മിഷൻ ജില്ലയിലെ വിദ്യാർഥി- യുവജന സംഘടനാ പ്രതിനിധികൾ, സർവകലാശാല, കോളജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തി ജില്ലാതല ജാഗ്രതാസഭ യോഗം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗം
യുവജന കമ്മിഷൻ ചെയർമാൻ എം. ഷാജർ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുക, ലഹരിയിൽ നിന്നു യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുകയെന്ന ലക്ഷ്യങ്ങളോടെയാണ് കമ്മിഷൻ ജാഗ്രതാസഭ നടത്തിയത്. കമ്മിഷൻ അംഗങ്ങളായ പി. സി. ഷൈജു, പി.പി. രൺദീപ് അഡ്മിനിട്രേറ്റീവ് ഓഫിസർ ജോസഫ് സ്‌കറിയ, ജില്ലാ കോ-ഓർഡിനേറ്റർ കെ. ജെറിഷ്, വിദ്യാർഥി- യുവജന സംഘടനാ പ്രതിനിധികൾ, സർവകലാശാല, കോളജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികൾ എന്നിവർ സംസാരിച്ചു
ജില്ലാതല ജാഗ്രതാസഭ യോഗം സംഘടിപ്പിച്ചു
