മുള്ളന്‍കൊല്ലി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍റെ ഭാഗമായി മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ അജൈവ മാലിന്യങ്ങള്‍ വൃത്തിയായി തരംതിരിച്ച് ഹരിതകർമ്മസേനയ്ക്ക് യൂസർഫീ നല്‍കി കൈമാറിയതും ഒറ്റത്തവണ പ്ലാസിറ്റിക്കിന്‍റെ അളവ് കുറച്ചും, മലിനജലം പുറത്തേക്ക് ഒഴുക്കിവിടാതെ സംസ്കരിച്ചും പൊതുശുചിത്വത്തിനായി ഇടപെടലുകള്‍ നടത്തിയ ഹരിത ഓഫീസുകളേയും, ഹരിത വിദ്യാലയങ്ങളേയും, ഹരിത അയല്‍ക്കൂട്ടങ്ങളേയും, പെരിക്കല്ലൂർ ടൌണിനേയും അനുമോദനപത്രങ്ങള്‍ ആദരിച്ചു. ഹരിത കേരള മിഷന്‍റെ “ എന്‍റെ വാർഡ് 100/100 “ ക്യാമ്പയിനില്‍ ഒക്ടോബർ മാസം 100% യൂസർ ഫീ കളക്ഷനും, വാതില്‍പ്പടി ശേഖരണവും നടത്തിയ ഹരിതകർമ്മ സേനാംഗങ്ങളേയും, വാർഡ് ജനപ്രതിനിധികളേയും അനുമോദിച്ചു.
ഇന്ദിരാഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്‍റ് പി.കെ വിജയന്‍ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ജിസ്റ മുനീർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർ പേഴ്സണ്‍ ഷൈജു പഞ്ഞിത്തോപ്പില്‍ സ്വഗതം പറഞ്ഞു. വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ഷിനു കച്ചിറയില്‍, വാർഡ് ജനപ്രതിനിധികള്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, വ്യാപാരി വ്യവസായ പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍, ഹരിതകർമ്മ സേന, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ശുചിത്വ മാലിന്യ ശേഖരണ പ്രവർത്തനങ്ങള്‍ മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
