സ്നേഹകൂട്ടായ്മ നടത്തി

മാനന്തവാടി:- 220-ാം പഴശ്ശിദിനാചരണത്തിൻ്റെ ഭാഗമായി മാനന്തവാടി പഴശ്ശിഗ്രന്ഥാലയം നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ വിജയകരമാക്കിത്തീർക്കാൻ സഹായിച്ച സ്ഥാപനങ്ങളും, വ്യക്തികളും ചേർന്ന് സ്നേഹകൂട്ടായ്മയൊരുക്കി. മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. എസ് മൂസ്സ ചടങ്ങ് ഉൽഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് വിനോദ് കുമാർ എസ്.ജെ അദ്ധ്യക്ഷത വഹിച്ചു. ബാബു ഫിലിപ്പ് മാസ്റ്റർ, ഓസ്കാർ ഷോർട്ട് ഫിലിം ജൂറി അംഗം പി.സി സനത്ത്, നഗരസഭ കൗൺസിലർ ഷംസുദ്ദീൻ, ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യർ, പ്രസാദ് വി.കെ, ഷാജൻ ജോസ് തുടങ്ങിയവർ സംസാരിച്ചു. സ്നേഹകൂട്ടായ്മ എന്ന പേരെഴുതിയ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. തുടർന്ന് സാമ്പത്തികമായി സഹായിച്ചവർക്ക് സ്നേഹോപാഹാരങ്ങൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *