പിലാക്കാവ് സെന്റ് ജോസഫ്സ് എൽ പി സ്കൂളിൽ കൊയ്ത്തുത്സവം നടത്തി

പിലാക്കാവ്: പുതു തലമുറക്ക് കൃഷിയെ സുപരിചിതമാക്കുക

പഠനത്തോടൊപ്പം കുട്ടികളിൽ കാർഷിക ആഭിമുഖ്യമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ സ്കൂളിൽ തയ്യാറാക്കിയ മാതൃകാ നെൽപാടത്ത് കൊയ്‌ത്തുത്സവം നടത്തി.
സ്കൂൾ മുറ്റത്ത് നിലമൊരുക്കി കുട്ടികൾക്ക് കൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്ന വിധത്തിൽ തയ്യാറാക്കിയ മാതൃകാനെൽപാടം കുട്ടികളിൽ പുതുമ നിറഞ്ഞ അനുഭവമായി.

കൊയ്‌ത്തുത്സവത്തിന് പി ടി എ പ്രസിഡന്റ് സമീർ എം എ പ്രധാനഅധ്യാപിക (ഇൻചാർജ്ജ്) സിനി ബേസിൽ,അധ്യാപകരായ നിത്യ ഫ്രാൻസിസ്,അമ്പിളിസിംസൺ,
ജയന്തിശിവൻ,രാഗിൻ മരിയ ജോസ്, നൗഷാദ് ടി കെ, സനു ജോൺ ,മദർ പി ടി എ പ്രസിഡന്റ് ലിന്റ,പൗളീന എം ലാൽ,പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *