ജനക്ഷേമ മുന്നേറ്റം: ആം ആദ്മി പാർട്ടി വയനാട് ജില്ലാ തല ഉദ്ഘാടനം നടത്തി

അമ്പലവയൽ: 2025 തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു ആം ആദ്മി പാർട്ടി. ജനക്ഷേമ മുന്നേറ്റം വയനാട് ജില്ലാ തല ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് അഡ്വ വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്തു. വയനാടിൻ്റെ പ്രാദേശിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കാത്ത കേരളം മാറി മാറി ഭരിച്ചവരെയും കേന്ദ്രം ഭരിക്കുന്നവരെയും തിരിച്ചറിയണമെന്നും അവർക്ക് തക്കതായ മറുപടി നൽകാൻ വയനാട്ടുകാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വയനാട് ജില്ല അഭിമുഖീകരിക്കുന്ന രാത്രിയാത്രാ നിരോധനം, ചുരം ഗതാഗത കുരുക്ക്, വന്യമൃഗ ശല്യം, കാർഷിക മേഖലയിലെ പ്രതിസന്ധികൾ, മുണ്ടക്കൈ ദുരന്തബാധിതരോടു കാണിക്കുന്ന നീതികേട് തുടങ്ങിയ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സർക്കാരുകൾ തയ്യാറാകാത്തത് വയനാടൻ ജനതയോട് കാണിക്കുന്ന ക്രൂരതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വയനാട് ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി അരുൺ,നവീൻ ജി നാധാമണി, ഡോ. സെലിൻ ഫിലിപ്പ്,പോൾസൺ തോമാട്ടുചാൽ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *