പെരിക്കല്ലൂർ : പൊതുവിപണിയിൽ ഇടപെട്ടുകൊണ്ട് ജനങ്ങൾക്ക് ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന സപ്ലൈകോ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ പെരിക്കല്ലൂരിൽ പുതിയതായി ആരംഭിക്കുന്ന പഞ്ചായത്തിലെ മൂന്നാമത്തെ മാവേലി സൂപ്പർ സ്റ്റോറിൻ്റെ പ്രവർത്തനോദ്ഘാടനം 2024 ഡിസംബർ മാസം 19-ാം തിയതി വ്യാഴാഴ്‌ച ഉച്ചക്ക് 2.30 ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവ്വഹിക്കും. ആദ്യ വിൽപ്പന പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവ്വഹിക്കുന്നതാണ്. പ്രസ്തുത പരിപാടിയിൽ സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എം.എൽ. എ. ഐ.സി.ബാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിക്കുന്നതും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. കെ. വിജയൻ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്‌ണൻ്റെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതായിരിക്കും കൂടാതെ പരിപാടിയിൽ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൗരപ്രമുഖർ എന്നിവർ പങ്കെടുക്കുന്നതാണ് എന്ന്
പി.ബി. നൂഹ് ഐ എ എസ് ചെയർമാൻ & മാനേജിംഗ് ഡയറക്‌ടർ സപ്ലൈകോ അറിയിച്ചു
December 16, 2024
മാവേലി സൂപ്പർ സ്റ്റോറിൻ്റെ പ്രവർത്തനോദ്ഘാടനം ഡിസംബർ 19ന്
