വൈദ്യുതി ചാർജ് വർദ്ധനവ് കോൺഗ്രസ് കെഎസ്ഇബി ഓഫീസ് മാർച്ച് നടത്തി

മാനന്തവാടി : കേരളത്തിലെ ഗുണഭോക്താക്കൾക്ക് വലിയ പ്രഹരമേൽപ്പിച്ചുകൊണ്ടുള്ള വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മാനന്തവാടി കെഎസ്ഇബി ഓഫീസിലേക്ക് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയം നടത്തി കേരളത്തിലെ ഗവൺമെൻറ് എല്ലാ മേഖലകളിലും വിലക്കയറ്റവും കെട്ടുകാര്യസ്ഥിതിയും അടിച്ചേൽപ്പിക്കുന്ന കാഴ്ചയാണ് പൊതുസമൂഹം ആകെ കാണുന്നത് ഇതുപോലെ പരാജിതനായ ഒരു മുഖ്യമന്ത്രിയും മന്ത്രിസഭയും കേരളത്തിൽ ഇന്നേവരെ അധികാരം കയ്യാളിയിട്ടില്ല എന്നാണ് ഉദ്ഘാടന പ്രസംഗത്തിൽ മുൻ മന്ത്രി പി കെ ജയലക്ഷ്മി ആരോപിച്ചത് ജനങ്ങളുടെ മേൽ അതിക നികുതി ഭാരവും ബാധ്യതകളും അടിച്ചേൽപ്പിച്ചുകൊണ്ട് രസിക്കുകയാണ് കേരളത്തിൻറെ ഭരണകർത്താക്കൾ ഇത് നോക്കി നിൽക്കാൻ കോൺഗ്രസിന് ആവില്ല എന്നും പി കെ ജയലക്ഷ്മി കൂട്ടിച്ചേർത്തുഎ എം നിഷാന്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു എം ജി ബിജു പി വി ജോർജ് സില്‍വി തോമസ് സുനിൽ ആലിക്കൽ സതീഷ് പുളിമൂട് ടോമി ഓടക്കൽഷിബു കെ ജോർജ് അശോകൻ കൊയിലേരി ബാലനാരായണൻ പെരുമ്പിൽഅപ്പച്ചൻ എം ശശികുമാർ, വാളാട്ഹംസ സി എച്ച് സുഹൈർ, മുജീബ് കോടിയാടൻ, റഷീദ് തൃശ്ലലരി, ലേഖ രാജീവൻ, ആശാ ഐപ്പ്, ശ്യാമള സുനിൽ, മീനാക്ഷി രാമൻ ഡെയ്സി ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *