മാനന്തവാടി: ആദിവാസികളോടുള്ള ക്രൂരതയും അവഗണനയും അവസാനിപ്പിക്കണമെന്ന് എഎപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൂടല്‍കടവില്‍ ആദിവാസി യുവാവ് മാതനെ റോഡില്‍ വാലിച്ചിഴച്ചതിലും എടവക പഞ്ചായത്തിലെ പള്ളിക്കല്‍ വീട്ടിച്ചാല്‍ ഉന്നതിയിലെ ചുണ്ടമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിന് ആംബുലന്‍സ് വിട്ടുനല്‍കാത്തതിലും പ്രതിഷേധിച്ചു. പ്രസിഡന്റ് മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. അജി കൊളോണിയ, ബാബു തച്ചറോത്ത്, മനോജ്കുമാര്‍, മനു മത്തായി, ബേബി മാത്യു, പി.എ. ജയിംസ്, പ്രകാശന്‍, വര്‍ഗീസ് കോക്കണ്ടം, വി.യു. കുര്യക്കോസ്, പി.പി. സുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.
ആദിവാസികളോടുള്ള അവഗണനയും ക്രൂരതയും അവസാനിപ്പിക്കണം: എഎപി
