നെന്മേനി: കർഷകരുടെ ഉൽപ്പന്നങ്ങളും അസംസ്കൃത വസ്തുക്കളും സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനു വേണ്ടി കുടുംബശ്രീ പ്രൊഡ്യൂസർ ഗ്രൂപ്പ് ഉദ്ഘാടനം നടത്തി. ബത്തേരി ബ്ലോക്കിലെ നെന്മേനി സി ഡി എസ്സിൽ പ്രവർത്തിക്കുന്ന ഗ്രീൻ ഹെവൻ ( അഗ്രി ), ഗ്രാമ ജ്യോതി ( എഎച്ച്) എന്നീ പ്രൊഡ്യൂസർ ഗ്രൂപ്പുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ നിർവഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയാ മുരളിക്ക് ആദ്യ വിൽപ്പന നടത്തിക്കൊണ്ടായിരുന്നു ഉദ്ഘാടനം. സിഡിഎസ് ചെയർപേഴ്സൺ ബിന്ദു സുരേഷ് അധ്യക്ഷത വഹിച്ചു.ആട്, ആട്ടിൻകുട്ടികൾ,ആട്ടിൻവളം, ചിപ്സ്, അവിൽ,മഞ്ഞപ്പൊടി, മുളക്പൊടി എന്നിവയാണ് ഗ്രാമജ്യോതി, ഗ്രീൻ ഹെവൻ എന്നീ പ്രൊഡ്യൂസർ ഗ്രൂപ്പുകൾ വഴി വില്പനയ്ക്ക് എത്തുന്നത്. ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ, അസിസ്റ്റന്റ് കോഡിനേറ്റർമാരായ റജീന വികെ, അമീൻ കെ, ജില്ലാ പ്രോഗ്രാം മാനേജർമാരായ സുകന്യ, അശ്വത്ത് രയരോത്താൻ, വൈസ് ചെയർപേഴ്സൺ സൂസൻ,സിഡിഎസ് മെമ്പർ സെക്രട്ടറി ജലീൽ എന്നിവർ സംസാരിച്ചു.
പ്രൊഡ്യൂസർ ഗ്രൂപ്പ് ഉദ്ഘാടനം നിർവഹിച്ചു
