വരദൂര്‍ എഫ്. എച്ച്.സി ക്ക് കേരള ഗ്രാമീണ്‍ ബാങ്ക് അനുവദിച്ച വാഹനം കൈമാറ്റം ചെയ്തു

കണിയാമ്പറ്റ: കേരള ഗ്രാമീണ്‍ ബാങ്ക് വരദൂര്‍ എഫ്.എച്ച്.സി ക്ക് നല്‍കുന്ന വാഹനം കൈമാറി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ വി രജിതയുടെ അദ്ധ്യക്ഷതയില്‍ ബഹു. കല്‍പ്പറ്റ എം.എല്‍.എ അഡ്വ. ടി സിദ്ധിഖ് ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും നിര്‍വ്വഹിച്ചു.. കൈമാറ്റ ചടങ്ങില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്സണ്‍ ശ്രീമതി. വിമല വിജയഭാസ്കര്‍ മുഖ്യ അഥിതിയായി പങ്കെടുത്തു. – ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ശ്രീ. നൂര്‍ഷ ചേനോത്ത് സ്വാഗതം പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. അബ്ദുള്‍ ഗഫൂര്‍ കാട്ടി, പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. നിത്യ ബിജുകുമാര്‍, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ജെസ്സി ലെസ്ലി, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. കെ കുഞ്ഞായിഷ, ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. ഷംസുദ്ദീന്‍ പള്ളിക്കര, വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ശ്രീമതി. സിന്ധു ശ്രീധരന്‍, ഡോ. സമീഹ സൈതലവി, കേരള ഗ്രാമീണ്‍ ബാങ്ക് ആര്‍.എം.ഒ ശ്രീ. റ്റി.വി സുരേന്ദ്രന്‍, കേരള ഗ്രാമീണ്‍ ബാങ്ക് കണിയാമ്പറ്റ ബ്രാഞ്ച് മാനേജര്‍ ശ്രീ. കെ.ആര്‍ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള് ചടങ്ങില്‍ സന്നിഹിതരായി. വരദൂര്‍ എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ശ്രീമതി. സിത്താര എ.പി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *