മാനന്തവാടി: കഴിഞ്ഞ സെപ്തമ്പര്‍ 11ന് മാനന്തവാടി മൈസൂര്‍ റോഡില്‍ കല്ലാട്ട് മാളിന് സമീപം പ്രവര്‍ത്തിക്കുന്ന ‘പി എ ബനാന’ എന്ന സ്ഥാപനത്തില്‍ നിന്നും 2 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സ്ഥാപനത്തിന്റെ ഉടമയായ നൗഫല്‍ പി എ എന്നയാളുടെ പിതാവിനെ അറസ്റ്റ് ചെയ്തു.
മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുണ്ടായ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.എന്നാല്‍ കഞ്ചാവിനെ കുറിച്ച് അറിവില്ല എന്നും താന്‍ കടയില്‍ ഇല്ലാത്ത സമയത്ത് മറ്റാരെങ്കിലും കൊണ്ട് വച്ചതാവാം എന്നും നൗഫല്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ CCTVയും സാക്ഷി മൊഴികളും പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ നൗഫല്‍ നിരപരാധിയാണെന്നും, അദ്ദേഹത്തെ മനപ്പൂര്‍വ്വം കുടുക്കാന്‍ പിതാവ് അബൂബക്കര്‍ ഒരുക്കിയ കെണിയാണെന്നും കണ്ടെത്തുകയായിരുന്നു.
നൗഫലിനെ മനപൂഃവ്വം കേസില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചതില്‍ കഞ്ചാവ് കടയില്‍ എത്തിക്കുന്നതിന് സഹായിച്ച ഓട്ടോ ഡ്രൈവര്‍ ജിന്‍സ് വര്‍ഗ്ഗീസിനെയും, അബൂബക്കറിന്റെ സുഹൃത്തായ തട്ടിപ്പ് ഔത എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഔത (അബ്ദുള്ള) എന്നയാളെയും നേരത്തെ പിടികൂടിയിരുന്നു.കഞ്ചാവ് കടയില്‍ കൊണ്ട് വച്ച അബൂബക്കറിന്റെ പണിക്കാരനായ കര്‍ണാടക അന്തര്‍സന്ധ സ്വദേശി ഇപ്പോഴും ഒളിവിലാണ്.
