കൽപറ്റ : ഡിസംബർ 16 മുതൽ 20 വരെ നടന്ന ഇന്ത്യ-നേപ്പാൾ ത്രോ ബോൾ ടെസ്റ്റ് സീരീസ് മത്സരത്തിൽ ചാംപ്യൻമാരായ ഇന്ത്യൻ ടീമിൽ വയനാടിന് അഭിമാനമായി ഷാരോൺ സിബി. ഇന്ത്യക്കുവേണ്ടി ജഴ്സി അണിഞ്ഞ മുൻ കേരള ടീമിലെ വയനാടിന്റെ ഷാരോൺ സിബി ടീമിൻ്റെ വിജയത്തിൽ അഭിമാനമായി. വെങ്ങപ്പള്ളി പഞ്ചായത്ത് ചോലപ്പുറം പാലനിൽക്കും കാലായിൽ സിബിയുടെയും ഡയോണിയ സിബിയുടെയും മകനാണ് ഷാരോൺ . ഇന്ത്യൻ ടീമിനു വേണ്ടി ജഴ്സിയണിഞ്ഞതോടെ വയനാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഷാരോൺ സിബി. ഇന്ത്യൻ ത്രോബോൾ ചരിത്രത്തിൽ ആദ്യമായാണു വയനാട്ടിൽ നിന്ന് ഒരു താരം മത്സരത്തിൽ ഇടം നേടുന്നതും വിജയിതനാവുന്നതും
