എലിപ്പനി ബോധവല്‍ക്കരണ യജ്ഞം; ജില്ലാതല ഏകദിന ശില്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ : ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എലിപ്പനി ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സഹകരണ സംഘം ഭാരവാഹികള്‍ക്കും ശില്പശാല സംഘടിപ്പിച്ചു. എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ഷീര കര്‍ഷകര്‍ക്കായുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കല്‍, ബോധവത്ക്കരണം എന്നിവ നടത്തി. പൂക്കോട് വെറ്ററിനറി കോളേജ് പ്രീവന്റീവ് മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ പി.എം ദീപ, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ കെ.ആര്‍ ദീപ, ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ ബിപിന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ എലിപ്പനി നിയന്ത്രണവും പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ എഡൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എഡൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ക്ഷീര സംഘം ഭാരവാഹികളായ പി.വി പൗലോസ്, പി.പി വിജയന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *