സുല്‍ത്താന്‍ ബത്തേരി: സിപിഎം പതിനാറാമത് വയനാട് ജില്ലാ സമ്മേളനം തുടങ്ങി. പൊതുസമ്മേളന വേദിയായ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.വി. ബേബി പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 217 പേര്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം ശനി രാവിലെ 10ന് എടത്തറ ഓഡിറ്റോറിയത്തില്‍ പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച ഉച്ച വരെ പ്രതിനിധി സമ്മേളനം തുടരും. വൈകുന്നേരം ടൗണ്‍ ഹാളില്‍ സാംസ്‌കാരിക സമ്മേളനം എളമരം കരീം ഉദ്ഘാടനം ചെയ്യും. കെ.ഇ.എന്‍. കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തും. നേതാക്കളായ ഇ.പി ജയരാജന്‍, ഡോ.തോമസ് ഐസക്, പി.കെ. ശ്രീമതി, ടി.പി രാമകൃഷ്ണന്‍, പി.കെ. ബിജു, മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുക്കും. തിങ്കളാഴ്ച വൈകുന്നേരം ടൗണില്‍ നടത്തുന്ന റാലിയില്‍ കാല്‍ ലക്ഷം പേര്‍ അണിനിരക്കും.
സിപിഐ (എം) വയനാട് ജില്ലാ സമ്മേളനത്തിന് ബത്തേരിയില്‍ തുടക്കം
