ദേശീയ കാർഷിക ദിനാഘോഷം; മികച്ച കർഷകരെ ആദരിച്ചു

പനമരം: ദേശീയ കാർഷിക ദിനത്തിൻ്റെ ഭാഗമായി പനമരം ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച കർഷക ദിനാചരണം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉത്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് ഷിനോ പാറക്കാല അദ്ധ്യക്ഷനായി. പഞ്ചായത്തിലെ 23 വാർഡിൽ നിന്നും ഏറ്റവും മികച്ച യുവ കർഷകൻ. വനിത കർഷക. മുതിർന്ന കർഷകൻ. ജൈവ കർഷകൻ. എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ സ്റ്റാൻറ്റിംഗ് കമ്മിറ്റി അദ്യക്ഷ ശ്രീമതി ഷീമ മാനുവൽ. മെമ്പർമാരായ ഹസീന ഷിഹാബുദ്ധീൻ. ജെയിംസ് കെ.സി. ശ്രീമതി തുഷാര . ജില്ലാ കൃഷി ഓഫീസർ ശ്രീമതി രാജി വർഗീസ്. പനമരം കൃഷി ഓഫീസർ ശ്രീമതി ദിവ്യ ടി.എൽ. അസിസ്റ്റൻ്റ് കൃഷി ഓഫീസർ ഏലിയാമ്മ കെ.വി. എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *