മാനന്തവാടി: 2024 വർഷത്തെ വയനാട് സാഹിത്യോത്സവത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ വിദ്യാഭ്യാസം, സാംസ്‌കാരികം, കല, കായികം, യുവജനക്ഷേമം എന്നീ മേഖലകളിൽ മികവു തെളിയിച്ച ഗ്രാമപഞ്ചായത്തുകളെയും ബ്ലോക്ക് പഞ്ചായത്തുകളെയും മുൻസിപ്പാലിറ്റികളെയും തിരഞ്ഞെടുത്ത് അവാർഡ് നൽകുന്നു. ഓരോ പഞ്ചായത്തുകളും അതതു മേഖലകളിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മതിയായ ഡോക്യുമെന്റുകൾ സഹിതം 27- 12- 2024 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മുൻപായി wlfwayanad@gmail.com എന്ന ഇമെയിലേക്ക് അയക്കുക. സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ വച്ച് ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വിജയിച്ച പഞ്ചായത്ത്/ മുൻസിപ്പാലിറ്റികൾക്ക് അവാർഡുകൾ നൽകുന്നതാണ്.
മൂല്യനിർണയത്തിന്റെ മാർക്കുവിഭജനം താഴെപ്പറയുന്ന രീതിയിലായിരിക്കും.
കലാ സാംസ്കാരികം : 50
വിദ്യാഭ്യാസം : 30
കായികം : 20
