കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെയും സ്പിക്മാകെ കേരളയുടെയും ആഭിമുഖ്യത്തില്‍ ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ‘ലസിതം’ എന്ന പേരില്‍ അവധിക്കാല ക്യാമ്പ് തുടങ്ങി. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിനു സംഘടിപ്പിച്ചതാണ് ക്യാമ്പ്. ജില്ലയിലെ വിവിധ സിഡിഎസുകളില്‍നിന്നുള്ള 300ല്‍ അധികം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. മോഹിനിയാട്ടം, ഭരതനാട്യം, കഥക്, കര്‍ണാടിക് വോക്കല്‍, യോഗ, മ്യൂറല്‍ പെയിന്റിംഗ്, ചിറ്റാര പെയിന്റിംഗ്, തോല്‍പ്പാവക്കൂത്ത്, ക്ലേ മോഡലിംഗ് എന്നിവയില്‍ പ്രത്യേക പരിശീലനവും അവതരണത്തിന് അവസരവരും കുട്ടികള്‍ക്കു നല്‍കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. 28നാണ് സമാപനം.
