വിദ്യാർഥികൾ മാനവിക മൂല്യങ്ങൾ ഉയർത്തി പിടിക്കണം:കെ ദേവകി

കൽപറ്റ:ആധുനിക കാലത്തിൽ പുതു തലമുറയ്ക്കു നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ധാർമിക മൂല്യങ്ങൾ വിദ്യാഭ്യാസത്തിനൊപ്പം വളർത്തികൊണ്ടു വരണമെന്ന് വയനാട് എഡിഎം കെ ദേവകി. കൽപറ്റ എം സി എഫ് പബ്ലിക് സ്കൂളിലെ പത്താം തരം വിദ്യാർഥികളെയും, എം സി എഫ് എക്സലെൻസ് അക്കാദമിയിലെ പന്ത്രണ്ടാംതരം വിദ്യാർഥികളെയും അനു മോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
എം സി എഫ് പ്രസിഡന്റ്‌ ഡോ ജമാലുദീൻ ഫാറൂഖി അധ്യക്ഷത വഹിച്ചു. മാനേജർ ഡോ മുസ്തഫ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ നീതു ജെ ജെ, പ്രധാനാധ്യാപിക സുനിത ശ്രീനിവാസ്, ഒ കെ സക്കീർ, നദിറ, നജീബ് തെന്നാനി, നീത ജോസ് എന്നിവർ പ്രസംഗിച്ചു. സഹോദയ വോളിബാൾ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *